സൗദിയിലെത്ര മലയാളികളുണ്ട് ? പ്രവാസികളുടെ പറുദീസയെന്നറിയപ്പെടുന്ന നാട്ടിലെ കണക്കുകൾ
ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു മലയാളിയെ കണ്ടുമുട്ടുമെന്ന് തമാശയായി പറയാറുണ്ടെങ്കിലും അത് ഏറെക്കുറെ ശെരിയായ കാര്യമാണ്. പലായനം ചെയ്ത് ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമം പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ മലയാളി തുടങ്ങിയിരുന്നു. ഗൾഫ് ആണ് മലയാളിക്ക് എന്നും പ്രിയപ്പെട്ട ഇടം. ഗൾഫി പോയി രക്ഷപ്പെട്ട മലയാളികളുടെ എണ്ണവും കുറവല്ല. വിശാലമായ ഗൾഫ് ഭൂമികയിൽ മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട രാജ്യങ്ങളിൽ മൂന്നാമൻ സൗദി അറേബ്യയാണ്. 2014 ലെ കേരള മൈഗ്രേഷൻ സർവ്വേ പ്രകാരം സൗദി അറേബ്യയിൽ 595000 മലയാളികളുണ്ട്. പുതിയ കണക്കുകൾ ലഭ്യമായിട്ടില്ല. നോർക്ക റൂട്ട് പുറത്തുവിടുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ യുഎഇ യിലാണ് ഏറ്റവുമധികം മലയാളികളുള്ളത്. രണ്ടാം സ്ഥാനം കുവൈറ്റിനാണ്.