ടെലികോം കമ്പനികൾ നമ്മെ പറ്റിക്കുണ്ടോ? | Recharge | Telecom |
1015 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപലരും ചിന്തിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും എന്തുകൊണ്ടാണ് നമ്മൾ മൊബൈൽ റീചാർജ് ചെയ്യുമ്പോൾ അത് 28 ദിവസം എന്ന ഒരു കണക്കിൽ വന്നിരുന്നത് എന്ന്. ഇപ്പോൾ ഈ 28 ദിവസം എന്നത് 30 ദിവസമായി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും നമുക്ക് ശരിക്കും ഇത് ലാഭമുണ്ടാക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഒട്ടുമിക്ക മാസങ്ങളിലും 30 ദിവസമോ അല്ലെങ്കിൽ 31 ദിവസമോ ഉണ്ട്. ഫെബ്രുവരിയിൽ മാത്രമാണ് ദിവസങ്ങളിൽ കുറവ് വരാറുള്ളത്. ഒരു മാസം 30 ദിവസം എന്ന കണക്കനുസരിച്ച് റീചാർജ് ചെയ്യാനുള്ള ഓപ്ഷൻ ആണ് സാധാരണ രീതിയിൽ ഉണ്ടാവേണ്ടത്. എന്നിട്ടും അടുത്ത കാലം വരെ ടെലികോം കമ്പനികൾ മാസത്തിൽ 28 ദിവസം മാത്രമാണ് 1 മന്ത് റീചാർജ് എന്ന പേരിൽ നമുക്ക് നൽകിയിരുന്നത്. സത്യത്തിൽ നമ്മൾ പോലും അറിയാതെ നമ്മളെക്കൊണ്ട് ഒരുമാസം എക്സ്ട്രാ റീചാർജ് ചെയ്യിപ്പിക്കുകയായിരുന്നു ടെലികോം കമ്പനികൾ. പൊതുവേ കമ്പനികൾ പറയുന്നത് നാലാഴ്ച എന്ന കണക്കിലാണ് റീചാർജ് നടക്കുന്നത് എന്നാണ്. നാലാഴ്ച എന്ന് പറയുമ്പോൾ കൃത്യം 28 ദിവസം. ഇത് കമ്പനികൾക്ക് കണക്കുകൾ കുറച്ചുകൂടി സുതാര്യമായി സൂക്ഷിക്കാൻ സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അതിനു പിന്നിൽ മാർക്കറ്റിംഗ് സ്ട്രാറ്റജി കൂടിയുണ്ട്. നമ്മൾ എപ്പോഴും വിചാരിക്കുന്നത് ഒരു വർഷത്തിൽ 12 മാസം നമ്മൾ റീചാർജ് ചെയ്യുന്നു എന്നാണ്. എന്നാൽ ഇക്കാലം മുഴുവൻ നമ്മൾ ഒരു വർഷത്തിൽ 13 മാസം റീചാർജ് ചെയ്തിരുന്നു.