ഭീകരാക്രമണത്തിനു പിന്നിൽ ലഷ്കർ ഇ തൊയ്ബ എന്ന് സംശയം
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള നിരോധിത സംഘടനയായ ലഷ്കർ ഇ തൊയ്ബ എന്ന് സംശയം. പൂഞ്ച് ജില്ലയിലെ ഭട്ട ധുരിയനിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. സംഭവസ്ഥലം സന്ദർശിച്ച എൻഐഎ സംഘം അന്വേഷണം ഏറ്റെടുത്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ സൈനിക ട്രക്കിനു നേരെ ഉണ്ടായ ആക്രമണത്തിൽ കരസേനയുടെ രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിലെ അഞ്ചു സൈനികരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് പതിയിരുന്ന ഭീകരർ സൈനികർ സഞ്ചരിച്ച ട്രക്കിനുനേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഇന്ധന ടാങ്കിലേക്ക് വെടിവെക്കുകയായിരുന്നു. ട്രക്കിന് തീപിടിച്ചാണ് സൈനികർ കൊല്ലപ്പെട്ടത്. ഭിംബർ ഗലിയിൽനിന്ന് പൂഞ്ചിലെ സാങ്ഗിയറ്റിലേക്ക് പോകുകയായിരുന്ന വാഹനം.newsTimesXP MalayalamUpdated: 21 Apr 2023, 2:41 pm