KSRTC: കെഎസ്ആർടിസി ഡീസൽ ഉപയോഗം; ഗതാഗത മന്ത്രിയുടെ നിർദേശത്തിന് പിന്നാലെ തിരുത്തൽ നടപടി
കെഎസ്ആർടിസി ബസുകളുടെ ഡീസൽ ഉപയോഗം വിലയിരുത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നടപടിക്ക് പിന്നാലെ തിരുത്തൽ നടപടികളുമായി കെഎസ്ആർടിസി. തിരുത്തൽ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ആഴ്ചയിലും 10 വിവിധ തരം ബസുകളുടെ ഇന്ധന ക്ഷമത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി യൂണിറ്റിലെ തെരഞ്ഞെടുത്ത ബസുകൾ ഷെഡ്യൾ തുടങ്ങുന്നതിന് മുൻപ് ഡ്രൈവറുടെ സാന്നിധ്യത്തിൽ ഡീസൽ ടാങ്കിന്റെ നെക്കിന്റെ താഴ്ഭാഗം വരെ ഡീസൽ നിറച്ചു എന്ന് ചാർജ്ജ്മാൻ, വെഹിക്കിൾ സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർ ഉറപ്പ് വരുത്തണമെന്ന് നിർദേശം നൽകി. എല്ലാ ദിവസവും ഷെഡ്യൂൾ പൂർത്തീകരിച്ച ശേഷം ഉദ്യോഗസ്ഥരുടെയും ഷെഡ്യൾ ഓപ്പറേറ്റ് ചെയ്ത ഡ്രൈവറുടെയും സാന്നിധ്യത്തിൽ ഇന്ധനം ഡീസൽ ടാങ്കിന്റെ നെക്കിന്റെ താഴ്ഭാഗം വരെ നിറയ്ക്കണമെന്നും ഈ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദേശവുമായി കെഎസ്ആർടിസി രംഗത്തെത്തിയത്.- TimesXP Malayalam
- news
- Ksrtc With Corrective Measures Following The Action Of Transport Minister Kb Ganesh Kumar