ചരിത്രം കുറിച്ച് കൊൽക്കത്ത മെട്രോ; നദിക്കടിയിലൂടെ കുതിച്ച് പാഞ്ഞു | Kolkata Metro|
ഹൂഗ്ലി നദിക്കടിയിലൂടെ കുതിച്ചു പാഞ്ഞ് ചരിത്രം കുറിച്ചിരിക്കുകയാണ് കൊൽക്കത്ത മെട്രോ. ഇന്ന് നടത്തിയ പരീകഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ഇത് ആദ്യമയിയാണ് രാജ്യത്ത് മെട്രോ ട്രെയിൻ നദിക്കടിയിലുള്ള തുരങ്കത്തിലൂടെ സഞ്ചരിക്കുന്നത്. കൊൽക്കത്തയിലെ മഹാകരനിൽനിന്നു ഹൗറ മൈതാൻ സ്റ്റേഷനിലേക്കാണ് ഉദ്യേഗസ്ഥരെയും എഞ്ചിനീയർമാരെയും കൊണ്ട് മെട്രോ ഹൂഗ്ലി നദിക്കടിയിലെ തുരങ്കത്തിലൂടെ കുതിച്ചു പാഞ്ഞത്. പുതുചരിത്രം രചിച്ചുള്ള യാത്രയിൽ മെട്രോ റെയിൽ ജനറൽ മാനേജർ പി ഉദയ് കുമാർ റെഡ്ഡിയും ഭാഗമായി. ബുധനാഴ്ച രാവിലെ എംആർ 612, എംആർ- 613 എന്നീ രണ്ടു റേക്കുകളാണ് പരീക്ഷണ ഓട്ടം നടത്തിയത്. മഹാകരനിൽനിന്നു പുറപ്പെട്ട എംആർ 612 റേക്ക് 11.55 ന് ഹൂഗ്ലി നദി പിന്നിട്ടു. ട്രെയിൻ ഹൗറ സ്റ്റേഷനിൽ എത്തിയ ശേഷം മെട്രോ റെയിൽ ജനറൽ മാനേജർ പി ഉദയ് കുമാർ റെഡ്ഡിയുടെ നേതൃത്വത്തിൽ പൂജ നടന്നു. പിന്നീട് എംആർ- 613 റേക്ക് ഹൗറ മൈതാനിലേക്ക് പുറപ്പെട്ടു.newsTimesXP MalayalamUpdated: 13 Apr 2023, 8:22 pm