വാട്ടർ മെട്രോ എന്ന ബദൽ; കേരളം മുന്നോട്ടുവയ്ക്കുന്ന മാതൃക | Kochi Water Metro
കേരളത്തിന്റെ പൊതുഗാതഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഒരാഴ്ചയാണ് കടന്ന് പോകുന്നത്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും നേരത്തെ ഓടിത്തുടങ്ങിയ വന്ദേഭാരത് കേരളത്തിലും സർവീസ് ആരംഭിച്ചു. രാജ്യത്ത് തന്നെ ഇതാദ്യമായി വാട്ടർ മെട്രോ സർവീസിന് കൊച്ചിയിയിൽ തുടക്കമായി. ചരിത്ര നിമിഷമാണ്. വന്ദേഭാരത് മേക്ക് ഇൻ ഇന്ത്യ ഉൽപ്പന്നമാണെങ്കിൽ കൊച്ചി വാട്ടർ മെട്രോ ബോട്ട് ഒരു മേക്ക് ഇൻ കേരള ഉൽപ്പന്നമാണ്. കേരളം രാജ്യത്തിന് മുന്നിൽ വെക്കുന്ന മാതൃക. രണ്ടും ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വന്ദേഭാരതിന്റെ സവിശേഷതകളെല്ലാം ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. എന്നാൽ സർവീസ് ആരംഭിച്ചതിന് ശേഷവും വാട്ടർ മെട്രോയെക്കുറിച്ച് പല തരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ആരാണിതിന് ഫണ്ട് ചെയ്യുന്നതെന്നും നടത്തിപ്പ് ആർക്കാണെന്നും തുടങ്ങി പല വാദങ്ങളും ഉയരുന്നുണ്ട്.10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോ സർവീസാണ്. കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ വാട്ടർമെട്രോ കൊച്ചിയുടെ ഗതാഗതമേഖലയിലും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിലും വലിയ മാറ്റമാണ് സൃഷ്ടിക്കുക. 15 റൂട്ടുകളിലായി സർവീസ് നടത്താനൊരുങ്ങുന്ന വാട്ടർമെട്രോയ്ക്കായ് 38 ജെട്ടികളാണ് നിർമ്മിക്കുന്നത്. കേരളത്തിന്റെ ഗതാഗത-ടൂറിസം രംഗങ്ങളിൽ പുത്തൻ ചരിത്രം രചിക്കാനൊരുങ്ങുന്ന വാട്ടർമെട്രോയെക്കുറിച്ച് വിശദമായി അറിയാം.newsTimesXP MalayalamUpdated: 1 May 2023, 10:39 am