ചെറിയ പോറലുള്ള സാധനങ്ങൾക്ക് പിന്നിലെ വില്ലൻ |Kerala Police| Offer Board|
1067 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിലകുറവ് എന്ന ഒരു ബോർഡ് കണ്ടാൽ പിന്നെ മലയാളികൾ അവിടേക്ക് പാഞ്ഞെത്തും.... എന്നാൽ ന്യായമായ വിലയിൽ നിന്നും ഒരു വസ്തുവിന്റ വില എങ്ങനെ ആകർഷകമായ രീതിൽ കുറഞ്ഞ വിലയിൽ കിട്ടുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ഇങ്ങനെ ചിന്തിക്കാതെ എപ്പോഴൊക്കെ എടുത്തുചാടിയിട്ടുണ്ടോ അപ്പോഴൊക്കെ വൻ അമളി പറ്റിയിട്ടും ഉണ്ട്. ഇത്തരക്കാരെ ലക്ഷ്യം വെച്ച് വലിയ ഒരു തട്ടിപ്പ് സംഘം കെണിയൊരുക്കി കാത്തിരിക്കുന്നുണ്ട്. കേരള പോലീസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പരാതി വിട്ടത്. തട്ടിപ്പിന്റെ പല മുഖങ്ങൾ നമ്മൾ ഇത് വരെ കണ്ടിട്ടുണ്ട് .. അതിൽ നിന്നെല്ലാം വ്യത്യസ്തമായി തട്ടിപ്പിന്റെ പുതുക്കിയ ഒരു മുഖവുമായാണ് ചിലർ ഇറങ്ങിയിരിക്കുന്നത്. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ , പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എൽസിഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്.. എന്നാൽ ഇതൊരു തട്ടിപ്പാണ്. ഈ കെണിയിൽ ചെന്നുപെട്ടാൽ അക്കൗണ്ടിലെ പണം പോകുന്ന വഴി അറിയില്ല.