Arvind Kejriwal Arrest: പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം മറ്റ് പ്രതികൾക്കൊപ്പം ചോദ്യം ചെയ്യൽ പുരോഗമിക്കും
മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരുന്ന കെജ്രിവാളിനെ ഇന്നും വിശദമായ ചോദ്യം ചെയ്യൽ തുടരുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മറ്റ് പ്രതികൾക്കൊപ്പമിരുത്തി കെജ്രിവാളിനെയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ഇഡി കസ്റ്റഡിയിൽ വിട്ട റൂസ് അവന്യൂ കോടതി നടപടിക്കെതിരെ കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും, അടിയന്തരമായി പരിഗണിക്കണമെന്ന കെജ്രിവാളിൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കൂടാതെ ഹോളിക്ക് ശേഷം ബുധനാഴ്ച മാത്രമേ ഹൈക്കോടതി ഹർജി പരിഗണിക്കൂ എന്നാണ് അറിയിച്ചത്.