നയിക്കാൻ ആളുണ്ടെങ്കിൽ കോൺഗ്രസ് ജയിക്കും | Congress Karnataka
1013 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎല്ലാം തകർന്നെന്ന് കരുത്തുന്നിടത്ത് നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന കോൺഗ്രസ്. പ്രതിപക്ഷ പാർട്ടികൾക്ക് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ കോൺഗ്രസ്സ് നൽകുന്ന ഡോഗ് വിസിൽ. കർണാടകയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ സന്തോഷിക്കാനും പ്രതീക്ഷിക്കാനും ഏറെയുണ്ട് കോൺഗ്രസ്സിന്. രാജ്യം ഒന്നടങ്കം എഴുതി തള്ളിയ നിലയിൽ നിന്നാണ് കോൺഗ്രസ്സ് ഇപ്പോൾ കാണുന്ന പ്രകടനം കാഴ്ച്ച വെക്കുന്നത്. ഓരോ സംസ്ഥാനത്തും പ്രവർത്തകരും നേതാക്കളും കൂട്ടത്തോടെ ബി ജെ പി യിലേക്ക് പോയപ്പോഴും, ഇ ഡി യെയും, സി ബി ഐ യെയും ഉപയോഗിച്ച് അവശേഷിച്ചവരെ വേട്ടയാടിയപ്പോഴും കോൺഗ്രസ്സ് കാത്തിരുന്നു കൃത്യമായ അവസരത്തിന് വേണ്ടി. ഏറ്റവും ഒടുവിൽ കോൺഗ്രസ്സിന്റെ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്ഥാനഭ്രഷ്ടനാക്കി വീട്ടിൽ നിന്നും ഇറക്കി വിട്ടു. ബി ജെ പി നടത്തിയ ഈ പ്രതികാരം ശെരിക്കും അവർക്ക് തിരിച്ചടിയായി എന്നതാണ് സത്യം. ഭാരത് ജോടോ യാത്ര നടത്തി രാഹുൽ ഗാന്ധി ഉഴുതുമറിച്ച കന്നഡ മണ്ണിലേക്കാണ് നരേന്ദ്ര മോദിയുടെ റോഡ് ഷോ ചെന്ന് കയറിയത്.