കണ്ണൂരിലെ വിഷു വിപണി കയ്യടക്കി മൺപാത്രങ്ങൾ; വിഷക്കണിയൊരുക്കാൻ മാത്രമല്ല അടുക്കളയിൽ താരമാകാനും
1020 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാലം മാറിയപ്പോള്‍ വിഷുവിന്റെ കളറും മാറി. അതിനൊപ്പിച്ചുമാറിയിരിക്കുകയാണ് വിഷുക്കണിവയ്ക്കാനുളള മണ്‍പാത്രങ്ങളും. ഇക്കുറി കണ്ണൂര്‍ നഗരത്തിലെത്തിയത് വൈവിധ്യങ്ങളുടെ മണ്‍കലങ്ങളാണ്. പുത്തന്‍ മെയ്ക്ക് ഓവറെന്നു വേണമെങ്കില്‍ പുതിയ ഭാഷയില്‍ പറയാം. സാധാരണ വിഷുക്കണി ഉരുളിയും ചട്ടിയും മണ്‍കലവും കൂജയും മാത്രമെത്തുമ്പോള്‍ ആവശ്യക്കാരെ തൃപ്തിപ്പെടുത്തുന്നതിനായി ഇക്കുറി വ്യത്യസ്തമായ മണ്‍പാത്രങ്ങളാണ് തെരുവോരങ്ങളില്‍ ഇടംപിടിച്ചിട്ടുളളത്. വിവിധ മോഡലുകള്‍ക്കൊപ്പം വിലയും കൂടിയിട്ടുണ്ട്. ഗ്യാസ് സ്റ്റൗവിലും ഇന്ഡക്ഷനിലും ഉപയോഗിക്കാവുന്ന മണ്‍പാത്രങ്ങളാണ് ഇക്കുറിയുളള പുതുമ.