കങ്കണ റണാവത്ത് ബിജെപി സ്ഥാനാർഥി; അഭിമാനമെന്ന് നടി
1035 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. താരം ഹിമാചൽ പ്രദേശത്തിൽ നിന്നാണ് സ്ഥാനാർഥിയാവുക. ഹിമാചലിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ മത്സരിക്കുക. തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എക്സിൽ പോസ്റ്റ് ചെയ്ത് കങ്കണ ഈ വിവരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. ഇതിനു മുൻപ് രാഷ്ട്രീയ പ്രവേശന സൂചനകള്‍ പങ്കുവെച്ച് കങ്കണാ റണാവത്ത് രംഗത്ത് വന്നിരുന്നു. ഭഗവാന് കൃഷ്ണന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമെന്നായിരുന്നു കങ്കണ പറഞ്ഞത്.