Kalamandalam Sathyabhama: സത്യഭാമ ബിജെപി അംഗം തെളിവുണ്ടെന്ന് സോഷ്യൽ മീഡിയ
മുൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീധരൻ പിള്ളയുടെ കയ്യിൽ നിന്ന് സത്യഭാമ അംഗത്വം സ്വീകരിക്കുന്നതാണ് പോസ്റ്റിൻ്റെ ഉള്ളടക്കം. ബിജെപിയുടെ ശബരിമല നിരാഹാര സമരപ്പന്തലിലും സത്യഭാമ സജീവമായി ഉണ്ടായിരുന്നുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സത്യഭാമയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും ബിജെപി നേതാവ് കൃഷ്ണദാസും നേരത്തെ രംഗത്തെത്തിയിരുന്നു. സത്യഭാമയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മുഴുവനും ബിജെപി അനുകൂല പോസ്റ്റുകളാണ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് സത്യഭാമ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. സത്യഭാമയെ പിൻതുണച്ച ബിജെപി നേതാവ് പിസി ജോർജ് മാത്രമാണ്.newsTimesXP MalayalamUpdated: 24 Mar 2024, 8:16 am