കോൺഗ്രസ് കുതിക്കുന്നു കെസി വേണുഗോപാലിന്റെ ചിറകിൽ
1023 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകർണാടകയിലെ കോൺഗ്രസ് ജയത്തിന്റെ ഹീറോകളിലൊരാൾ ഒരു മലയാളിയാണ്. കർണാടകയിലെ മാത്രമല്ല, കഴിഞ്ഞ ഒരുവർഷത്തിനിടയിൽ രാജ്യത്ത് കോൺഗ്രസ് നടത്തിയ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചതും ഇദ്ദേഹമാണ്. കെസി വേണുഗോപാൽ, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി. കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പറഞ്ഞവരെല്ലാം ബോധപൂർവമോ, അല്ലാതെയോ മറന്ന രണ്ട് പേരിൽ ഒരാൾ, മറ്റേയാൾ സാക്ഷാൽ രാഹുൽ ഗാന്ധിയാണ്. ഒരു പക്ഷേ കർണാടകയിൽ ജനവിധി മറിച്ചായിരുന്നെങ്കിൽ കോൺഗ്രസിന് അധികാരം ലഭിച്ചില്ലായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വരിക ഈ രണ്ട് നേതാക്കൾ തന്നെയാകും. കോൺഗ്രസ് പരാജയപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം നമ്മൾ അത് കണ്ടതുമാണ്. ശരിയാണ് കർണാടകയിൽ കോൺഗ്രസിനെ നയിച്ചത് ഡികെ ശിവകുമാറും സിദ്ധരാമയ്യയും തന്നെയാണ്. അവർക്കൊപ്പം കോൺഗ്രസ് അധ്യക്ഷനും നാട്ടുകാരനുമായ മല്ലികാർജുൻ ഖാർഗെയും ഉണ്ടായിരുന്നു. പാർട്ടി സംസ്ഥാനത്ത് അധികാരം പിടിക്കുമ്പോൾ ആദ്യം പറയേണ്ടതും ഈ പേരുകൾ തന്നെ, പക്ഷെ അവർക്കൊപ്പം കൂട്ടിച്ചേർക്കേണ്ട രണ്ട് പേരുകളാണ് കെസി വേണുഗോപാലിന്റേതും രാഹുൽ ഗാന്ധിയുടേതും.