Job Fraud Caution: റഷ്യൻ യുക്രൈൻ മേഖലകളിൽ ജോലി അന്വേഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി സർക്കാർ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
റഷ്യൻ യുക്രൈൻ മേഖലകളിൽ ജോലി അന്വേഷിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കണം, സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിക്കുകയാണ് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്ക റൂട്ട്സും. റഷ്യൻ യുക്രൈൻ മേഖലകളിലേക്ക് ഇടനിലക്കാർ വഴി നിരവധി തെഴിൽ വാഗ്ദാനങ്ങളാണ് ലഭിക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ നിന്നും തൊഴിൽ അവസരങ്ങൾ ലഭിച്ച് പോയവർ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരത്തിലൊരു സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. വ്യാജ റിക്രൂട്ട്മെൻ്റ് ഏജൻസികളുടേയും ഇടനിലക്കാരുടേയും വാഗ്ദാനങ്ങളിൽ ജനങ്ങൾ വീഴരുതെന്നും. കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ ലൈസൻസ് ലഭിച്ച അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശങ്ങളിലെ തൊഴിൽ അവസരങ്ങളിൽ അപേക്ഷ നൽകാവൂ എന്നും നിർദേശത്തിൽ വ്യക്തമാക്കി.