Saudi Jails: സൗദി ജയിലുകളില്‍ രണ്ടായിരത്തോളം ഇന്ത്യക്കാര്‍
1204 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസൗദിയിലെ ജയിലുകളില്‍ കഴിയുന്നത് രണ്ടായിരത്തോളം ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാവുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. സൗദിയുടെ വിവിധ ഭാഗങ്ങളിലെ ജയിലുകളിലായാണ് രണ്ടായിരത്തോളം ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നത്. കൊലപാതകം, മയക്കുമരുന്ന്, മോഷണം, ബലാത്സംഗം അടക്കമുള്ള കേസുകളില്‍ അറസ്റ്റിലായവരാണ് ഇതിൽ കൂടുതൽ ആളുകളും. കഴിഞ്ഞ വര്‍ഷം നാല് ഇന്ത്യക്കാരെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. സമീപകാലത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ക്ക് വധശിക്ഷ നടപ്പാക്കിയ വര്‍ഷമായിരുന്നു 2023 എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു