Job Alert: ജിദ്ദയിൽ അവസരം
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
രണ്ട് തസ്തികകളിലുമായി ആറ് ഒഴിവുകളാണുള്ളത്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ 4,000 സൗദി റിയാല്‍ (88,646 രൂപ) ആണ് പ്രാരംഭ ശമ്പളം. ഫെബ്രുവരി മാസം പതിനാല് വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. എഴുത്ത് പരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഓരോ തസ്തികയിലേക്കുമുള്ള യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ കോൺസുലേറ്റിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോറം വെബ്സൈറ്റിൽ നിന്നും ഡൗലോഡ് ചെയ്തു പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾക്കൊപ്പം കോൺസുലേറ്റിന്റെ മേൽവിലാസത്തിൽ അയച്ചു നൽകണം.