History of Vizhinjam Project: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് എങ്ങനെ? പദ്ധതിയുടെ നാൾവഴികൾ ഇങ്ങനെ
1613 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കികൊണ്ട് തുറമുഖത്തേക്ക് കപ്പൽ എത്തിക്കഴിഞ്ഞു. ഒക്ടോബർ 15 നു ഉദ്ഘാടനം നടക്കാനിരിക്കെ പദ്ധതി യാഥാർഥ്യമാക്കിയതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉൾപ്പടെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. എങ്ങനെയാണ് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത്? 1940 ൽ തിരുവിതാംകൂർ ദിവാനായിരുന്ന രാമസ്വാമി അയ്യർ ആണ് വിഴിഞ്ഞത്തു ഒരു തുറമുഖം എന്ന ആശയം മുന്നോട്ട് വെക്കുന്നത്. പിന്നീട് തുറമുഖവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കുന്നത് വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ കമ്മിറ്റിയും ഏലിയാസ് ജോണും ചേർന്നാണ്. തുറമുഖത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ, നിവേദനങ്ങൾ, അപേക്ഷകൾ എന്നിങ്ങനെ പ്രവർത്തനം വിപുലീകരിക്കുന്നു. ആദ്യഘട്ടം വിഴിഞ്ഞം പദ്ധതി വലിയ സ്വീകാര്യത നേടിയില്ലെങ്കിലും, പതുക്കെ പതുക്കെ ആവശ്യം ശക്തമാക്കിയെടുക്കാൻ ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി. 2006 ലെ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഈ വിഷയം ഏറ്റെടുക്കുകയും അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി എം വിജയകുമാർ വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ എല്ലാകാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. തുടർന്നാണ് വിഴിഞ്ഞം പദ്ധതി സജീവ വികസന വിഷയമായി മാറുന്നത്.