Holy Saturday: ദുഃഖ വെള്ളിക്കും ഈസ്റ്ററിനും ഇടിയിലുള്ള ആ ദിവസം, പ്രത്യേകതകൾ അറിയാം
1168 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോകമെമ്പാടുമുള്ള ക്രൈസ്ത്രവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും ഇന്ന് നടക്കുന്നുണ്ട്. എറണാകുളം മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങിയ കാഴ്ചയാണ് കണ്ടത്. ഇന്ന് ദുഃവെള്ളിയാണെങ്കിൽ നാളെ ദുഃഖ ശനിയാണ്. വിശുദ്ധ വാരത്തിലെ ഈ ശനിയാഴ്ചയെ വിശുദ്ധ ശനി, വലിയ ശനി, അറിയിപ്പിന്റെ ശനി എന്നും അറിയപ്പെടുന്നു. യേശുവിന്റെ ശരീരം കല്ലറയിൽ ശയിച്ച മണിക്കൂറുകളാണ് ക്രൈസ്തവസഭ ഈ ശനിയാഴ്ച അനുസ്മരിക്കുന്നത്. യേശുവിന്റെ ഉയിർപ്പിനെ അനുസ്മരിക്കുന്ന ഈസ്റ്ററിന് മുന്നോടിയായിട്ടുള്ള അമ്പത് നോമ്പിലെ അവസാന ദിവസം കൂടിയാണ് ദുഃഖശനി.