Kerala Health Department: കേന്ദ്ര ആരോഗ്യവകുപ്പിനോട് വിഹിതം ആവശ്യപ്പെട്ട് കേരളം; അഭ്യർത്ഥനയുമായി മന്ത്രി വീണാ ജോർജ്
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സംസ്ഥാന ആരോഗ്യ വകുപ്പിന് അർഹമായ എൻഎച്ച്എം ഫണ്ട് കേന്ദ്രം അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്രം നിർദേശിച്ച പ്രകാരമുള്ള കോ ബ്രാന്റിംഗ് നടപടികൾ പൂർത്തിയാക്കി. എന്നിട്ടും ഫണ്ട് തടഞ്ഞ് വച്ചിരിക്കുന്നത് എൻ.എച്ച്.എമ്മിന്റെ പല പ്രവർത്തനങ്ങളേയും ബാധിക്കുന്നു. കഴിഞ്ഞ മാസം പോലും സംസ്ഥാന ഫണ്ട് മാത്രം ഉപയോഗിച്ചാണ് ജിവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ലഭ്യമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.