ഒന്നിലധികം സിം കാർഡുണ്ടോ? പണിയാകും, പഴയ സിം കാർഡുകൾ കണ്ടെത്താം
1303 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബയോമെട്രിക് തിരിച്ചറിയൽ രേഖയായ ആധാർ കാർഡ്, ദുരുപയോഗം ചെയ്തുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറുകൾ പോലും ഇപ്പോൾ ദുരുപയോഗം ചെയ്യുന്നുണ്ട്.കഴിഞ്ഞ നാല് മാസക്കാലയളവിൽ 25,000-ത്തിലധികം സിം കാർഡുകളാണ് സംശയകരമായ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് തമിഴ്നാട്ടിൽ റദ്ദാക്കിയത്. ഒരു ആധാർ നമ്പർ മാത്രം ഉപയോഗപ്പെടുത്തി 650-ലധികം മൊബൈൽ കണക്ഷൻ എടുത്ത സംഭവം പോലും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകൾ കണ്ടെത്താനും ഉപയോഗിക്കാത്ത സിമ്മുകൾ ഡിആക്ടീവേറ്റ് ചെയ്യാനും ഇപ്പോൾ അവസരമുണ്ട്. പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.