Hansika Krishnakumar: ഇത്തവണ ഹൻസികയും വോട്ട് ചെയ്യാനെത്തി
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കൊല്ലം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ മക്കളും ഭാര്യയും വോട്ട് ചെയ്തു മടങ്ങി. കൂട്ടത്തിൽ ഇളയ മകളായ ഹൻസികയുടെ കന്നി വോട്ടാണിത്. ആദ്യ വോട്ട് ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷം ഹൻസിക സമയം മലയാളത്തോട് പങ്കുവെച്ചു. ഹൻസികയ്ക്കൊപ്പം സഹോദരിമാരായ ഇഷാനി, അഹാന, ദിയ എന്നിവരും വോട്ടിനെപ്പറ്റി സംസാരിച്ചു. അച്ഛൻ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ദിയ വ്യക്തമാക്കി. കൊട്ടിക്കലാശം നന്നായിരുന്നുവെന്നും ദിയ കൂട്ടിച്ചേർത്തു. ആദ്യ ദിവസങ്ങളിൽ കണ്ടതിനേക്കാൾ കൂടുതലാളുകൾ കൊട്ടിക്കലാശത്തിനുണ്ടായിരുന്നുവെന്നും അത്രയും വോട്ടുണ്ടെങ്കിൽ അച്ഛൻ കൃഷ്ണകുമാർ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് താൻ എന്നും ദിയ പറഞ്ഞു.