Loksabha Election 2024: രാജ്യം വിധിയെഴുതി തുടങ്ങി; ലോക്സഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു . 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ തമിഴ്നാട്, രാജസ്ഥാൻ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടുന്നു. അതേസമയം ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളും ഇന്ന് ജനവിധി തേടും. 102 മണ്ഡലങ്ങളിൽ കനത്ത സുരക്ഷയോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.