Falimy: ഫാമിലിയെ ചിന്തിപ്പിക്കാനും ചിരിക്കാനും 'ഫാലിമി' എത്തുന്നു
മലയാളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷമെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകപ്രീതി നേടിയ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഫാലിമി. നവാഗതനായ സംവിധായകനായ നിതീഷ് സഹദേവ് ഒരുക്കിയ ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ ഉൾപ്പെടുന്നവയാണ്. സംഘര്‍ഷഭരിതമായ ഒരു മലയാളി മധ്യവര്‍ഗ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായും രസകരമായും കഥ പറയുന്ന സിനിമയുടെ റിലീസ് നവംബര്‍ 17 ന് ആയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റിലീസ് ആയും ചിത്രം എത്തിയിരുന്നു. ഇപ്പോഴിതാ ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുകയാണ് ബേസിൽ ജോസഫ് നായകനായ ചിത്രം.