സത്യഭാമ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം സോസിബിനി തുൻസി
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കലാമണ്ഡലം സത്യഭാമ അപ്പോൾ നിങ്ങൾക്ക് സോസിബിനി തുൻസിയെ അറിയില്ലെ? 2019 ലെ മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുത്തത് ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി തുൻസിയെയാണ്. നിങ്ങളീ പറഞ്ഞ വെളുത്തു തുടുത്ത വിവിധ രാജ്യങ്ങളിൽ നിന്നുളള 90 ഓളം സുന്ദരികൾക്കൊപ്പം മൽസരിച്ചാണവർ മിസ് യൂണിവേഴ്സ് കീരിടം സ്വന്തമാക്കിയത്. ആ കിരീട ധാരണവേളയിൽ അവർ ഒരു കാര്യം പറഞ്ഞിരുന്നു. എന്റേതു പോലുള്ള നിറമോ മുടിയോ ഉള്ളവരെ സുന്ദരിമാരായി പരിഗണിക്കാൻ തയാറാകാത്ത ലോകത്താണ് ഞാൻ വളർന്നത്. അത് അവസാനിപ്പിക്കേണ്ട ദിവസമാണ് ഇതെന്ന് തോന്നുന്നു’’. സോസിബിനി എത്ര മനോഹരമായാണ് തന്റെ നിലപാട് വ്യക്തമാക്കിത്. വെളുപ്പും നീണ്ട കാർക്കൂന്തലുമാണ് സൗന്ദര്യമെന്ന് വിശ്വസിക്കുന്ന നിങ്ങളെപോലെയുളളവർക്ക് മുന്നിലാണ് അഭിമാനത്തോടെ തലയുർത്തി ആ വനിത നിൽക്കുന്നത്.