Gold Currency: കറൻസി നോട്ട് സ്വർണംകൊണ്ട് ഉണ്ടാക്കിയാലോ? 24 കാരറ്റ് സ്വര്‍ണ നോട്ടും പുറത്തിറങ്ങി
കറൻസി നോട്ടുകൾ നമുക്ക് എല്ലാവർക്കും പരിചയമുള്ള ഒന്നാണ്. എന്നാൽ ഈ കറൻസ് സ്വർണമായാലോ? അതെ 24 കാരറ്റ് സ്വര്‍ണ നോട്ട് പുറത്തിറക്കിയിരിക്കുകയാണ്. സംഭവം ഇന്ത്യയിലാണെന്ന് കരുതരുത്. അങ്ങ് ദുബായിലാണ്. 159 ദിര്‍ഹമാണ് നോട്ടിന്റെ വില. അതായത് 3,406 രൂപ. 0.1 ഗ്രാം സ്വര്‍ണം അടങ്ങിയതാണ് ഓരോ നോട്ടും. ദുബായിലെ കെട്ടിടങ്ങളുടെയും ലാന്‍ഡ്മാര്‍ക്കുകളുടെയും സൗന്ദര്യം നോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ദുബായിലെ ദിയാന് ജ്വല്ലറിയാണ് ഗോള്‍ഡ് നോട്ട് തയ്യാറാക്കിയത്. പ്രത്യേക സീരിയല്‍ നമ്പര്‍ കൊണ്ട് ഓരോ നോട്ടും വേർതിരിച്ചിട്ടുണ്ട്. ഫിന്‍മെറ്റ് ഡിഎംസിസി, വലൗറം എന്നിവയുമായി സഹകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംഭവം കറൻസിപോലൊക്കെയാണെങ്കിലും ഇത് ഔദ്യോഗിക കറന്‍സി അല്ലാത്തതിനാല്‍ ആ നിലയില്‍ വിനിമയം സാധ്യമാവില്ല.