മുഖത്ത് തുപ്പി സ്വീകരിക്കുന്ന ഗോത്രംപല ഗോത്രവിഭാഗങ്ങൾക്കിടയിലെയും ആചാരങ്ങൾ വളരെ വ്യത്യസ്തമാണ് അത്തരത്തിൽ വ്യത്യസ്തമായ ഒരു ആചാരം പിൻതുടരുന്ന ഗോത്രമാണ് ആഫ്രിക്കയിലെ മസായ് ഗോത്രം. ഇവർ മറ്റുളളവരെ അഭിസംബോധ ചെയ്യുന്നത് മുഖത്ത് തുപ്പികൊണ്ടാണ്. ഒരാളെ കാണുമ്പോൾ ഹലോ, ഹായ് എന്നൊക്കെ അഭിസംബോധന ചെയ്യുന്നതിന് പകരം മുഖത്ത് തുപ്പികൊണ്ടാണ് ഇവർ അഭിവാദ്യം ചെയ്യുന്നത്. കൂടാതെ കുടുംബത്തില്‍ ഒരു കുഞ്ഞ് പിറന്നാൽ ആ കുഞ്ഞിന്റെ മുഖത്തും തുപ്പുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്താൽ ദുഷ്ടശക്തികളില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. മറ്റൊന്ന് ഈ ഗോത്രത്തിലെ ആൺകുട്ടി പ്രായപൂർത്തിയായെന്ന് തെളിക്കാൻ ഒരു സിംഹത്തെ വേട്ടയാടി കീഴടക്കേണ്ടതുണ്ട്. എന്നാൽ മാത്രമെ അവന് പ്രായപൂർത്തിയായെന്ന് ഈ ഗോത്രം അംഗീകരിക്കുകയുളളൂ. എന്നാൽ സിംഹവേട്ട കെന്യയിലും, ടാൻസാനിയയിലും നിയമ വിരുദ്ധമാക്കിയതോടെ ഈ ആചാരത്തിൽ നിന്ന് ഇവർ പിന്നോക്കം പോയിട്ടുണ്ട്. മറ്റൊന്ന് ഇവർ മൃഗങ്ങളുടെ രക്തം കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.