ട്രെയിൻ ദുരന്തത്തിൽ 233 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. മൂന്ന് ട്രെയിനുകളായിരുന്നു അപകടത്തിൽ പെട്ടത്. കോറമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. തുടർന്ന് കോറണ്ഡൽ എക്സ്പ്രസിന്റെ 12 ബോഗികളാണ് പാളം തെറ്റിയത്. ഈ ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൌറ ട്രെയിൻ ഇടിച്ചുകയറുകയുമായിരുന്നു. ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണ്. ബാലസോർ ജില്ലാ കളക്ടറും മന്ത്രിയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.