Saniya Mirza: സാനിയ മിർസയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം
1007 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂടെന്നീസ് താരം സാനിയ മിർസയെ ലോക് സഭ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ മത്സരിപ്പിക്കാൻ നീക്കവുമായി കോൺഗ്രസ്. നിലവിൽ സാനിയ മിർസയെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നതായാണ് വിവരം. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെയാകും സാനിയ മിർസ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുക. ബുധനാഴ്ച നടന്ന കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സാനിയയുടെ സ്ഥാനാർഥിത്വം ചർച്ച ചെയ്തതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ ആണ് സാനിയയുടെ പേര് യോഗത്തിൽ മുന്നോട്ട് വെച്ചത് എന്നാണ് വിവരം. 1980ൽ നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് അവസാനമായി ഹൈദരാബാദിൽ വിജയിച്ചത്. 2004 മുതൽ അസദുദ്ദീൻ ഒവൈസിയുടെ ഭരണത്തിലാണ് ഹൈദരാബാദ്. എന്നാൽ ഇത്തവണ സാനിയയെ ഇറക്കുന്നത് വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിന്റെ ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സാനിയയുടെ ജനപ്രീതി തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്.