Sunil Kumar: വി എസ് സുനിൽകുമാറിനെ മൽസരിപ്പിക്കരുത് ജില്ലാ കളക്ടർക്ക് പരാതി
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തൃശൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ വിഎസ് സുനിൽകുമാറിനെതിരെ ജില്ലാ കല്ക്ടർക്ക് പരാതി. ബിജെപിയുടെ നേതൃത്വത്തിലാണ് പരാതി നൽകിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനെ വിലക്കണമെന്ന ആവശ്യപ്പെട്ടാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. സുനില്‍ കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബ്രാന്‍ഡ് അംബാസിഡറുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും മത്സരിക്കുന്നതില്‍ നിന്ന് അതുകൊണ്ട് തന്നെ അദ്ദേഹത്തെ തടയണം എന്നുമാണ് പരാതി. എന്‍ഡിഎ ജില്ലാ കോര്‍ഡിനേറ്ററായ അഡ്വ. രവികുമാര്‍ ഉപ്പത്താണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.കഴിഞ്ഞ ദിവസമാണ് നടന് ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം സുനില്‍ കുമാര്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.