മോശമാണ്..പഠിപ്പിക്കണം
1027 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎന്താണ് ബാഡ് ടച്ച് , ഗുഡ് ടച്ച്... എത്ര പേരിത് സ്വന്തം കുട്ടികളോട് പറഞ്ഞുകൊടുത്തിട്ടുണ്ട്. കലക്ടർ ദിവ്യ എസ്.അയ്യർ ആറ് വയസുളളപ്പോൾ തനിക്ക് നേരിടെണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് കുട്ടികളോട് ഈ ബാഡ് ടച്ചിനെ കുറിച്ച് പറഞ്ഞുകൊടുക്കേണ്ടിന്റെ ആവശ്യകതയും ഓർമിപ്പിക്കുന്നുണ്ട്. ഒരു ഒൻപത് വയസുകാരൻ കോടതിയിൽ മാമൻ ചെയ്തത് ബാഡ് ടച്ചാണ് അതിനെ കുറിച്ച് എനിക്ക് അറിയാം മാമനെ ശിക്ഷിക്കണം എന്ന് പറഞ്ഞത്. അന്നത് പറഞ്ഞപ്പോൾ വലിയ ചർച്ചയായി. കുട്ടികളെ ഇതെ കുറിച്ച് പറഞ്ഞ് കൊടുക്കേണ്ടതിനെ കുറിച്ച് പലരും വാചാലരായി. എന്നാൽ അതിന് ശേഷമെങ്കിലും സ്വന്തം കുഞ്ഞുങ്ങളെ അടുത്തിരുത്തി ഒരാൾ സ്പർശിക്കുന്നത് മോശമാകുന്നതും അതിനോട് എങ്ങനെ പ്രതീകരിക്കും എന്നും നിങ്ങൾ എന്നെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടോ... എല്ലാ സ്പർശനവും വാൽസല്ല്യത്തോടെയുളളതല്ല ചിലത് തെറ്റായ പ്രവണതയാണെന്നും അവർക്ക് മനസിലാക്കി കൊടുത്തിട്ടുണ്ടോ. സ്വകാര്യഭാഗങ്ങളിലേക്ക് സ്പർശനം എത്തുമ്പോൾ അത് ബാഡ് ടെച്ചാണെന്ന് പറഞ്ഞുകൊടുക്കാൻ രക്ഷിതാക്കൾ ശ്രമിക്കെണ്ടതുണ്ട്. കുട്ടികളോട് ഇതൊക്കെ പറയുന്നത് മോശമല്ലെയെന്ന് എന്ന് ചിന്തിക്കുവാണെങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തില്ലെങ്കിൽ അതാണ് മോശം. ഒരാളിൽ നിന്ന് മോശം അനുഭവം ഉണ്ടായാൽ അതെന്താണെന്ന് മനസിലാക്കാൻ സാധിക്കാതെ ഭയന്ന് കഴിയേണ്ടിവരുന്ന കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞുങ്ങൾക്ക് മൂന്ന് വയസ് ഉളളപ്പോൾ മുതൽ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് ഡോകടർമാർ പോലും പറയുന്നത്. മോശം പെരുമാറ്റം തനിക്ക് നേരെ ഉണ്ടായാൽ അത് തുറന്ന് പറയണമെങ്കിൽ അവരെ അതെ കുറിച്ച് ബോധമുളളവരാക്കി തീർക്കുകയാണ് ആദ്യം വേണ്ടത്. സ്കൂളിൽ എന്ത് കൊണ്ട് ലൈംഗിക വിദ്യാഭ്യാസം നൽകണം എന്നതിന്റെ പ്രാധാന്യം ഇവിടെയാണ് മനസിലാക്കേണ്ടത്. കുട്ടികൾ ഉൾപ്പെടെ ഓരോരുത്തരുടെയും ശരീരം അവരുടേത് മാത്രമാണെന്നും സമ്മതമില്ലാതെ ശരീരം സ്പർശിക്കാനുള്ള അവകാശം ആർക്കുമില്ലെന്നുമുള്ളത് പഠിപ്പിക്കുക.അതിലൂടെ കർശനമായ അവകാശ ബോധം കുട്ടികളിൽ ഉണ്ടാക്കിയെടുത്താൽ, അനാവശ്യ സ്പർശനങ്ങളോട് നോ പറയാൻ അവർക്ക് സാധിക്കും.