Good Friday 2024: ഇന്ന് ദുഃഖ വെള്ളി, പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ
1029 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോകത്തിലെ ക്രൈസ്തവർ ദുഃവെള്ളി ആചരിക്കുകയാണ്. എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ഇന്ന് പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടക്കും. ക്രിസ്തുവിന്റെ കുരിശുമരണം അനുസ്മരിച്ച് കുരിശിന്റെ വഴികളും പീഡാനുഭവ വായനയും നഗരി കാണിക്കലും കബറടക്ക ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കും. മലയാറ്റൂരിലേക്ക് തീർത്ഥാടക പ്രവാഹമാണ്. സിറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.ദുഃഖ വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രാർത്ഥനയുടെ ഭാഗമായി വിശ്വാസികൾക്ക് കൈപ്പ് നീര് നൽകും.