Rain Alert: ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്
1052 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവടക്കൻ കേരളത്തിൽ ആരംഭിച്ച മഴ മധ്യ-തെക്കൻ കേരളത്തിലേക്കും. അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ ഇന്നലെ മിക്ക ജില്ലകളിലും മഴ ലഭിച്ചു. കൂടാതെ ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്. കൂടാതെ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.