ഒമാനിൽ ഇന്ന് മൂന്ന് മണിമുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
ഒമാനിൽ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. പുലർച്ചെ മൂന്ന് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ പ്രതികൂല കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത ലിക്കണമെന്നാണ് നിർദേശം നൽകിയത്. രാജ്യത്തെ നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്കത്ത്, സൗത്ത് അൽ ബാത്തിന ഗവർണറേറ്റകളിലാണ് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത എന്നാണ് അധികൃതർ പ്രവചിച്ചിട്ടുള്ളത്.