കേന്ദ്രസർക്കാർ പ്രതിപക്ഷ പാർട്ടികളെ കേന്ദ്ര ഏജൻസികളെ വച്ച് ഉപദ്രവിക്കുന്നു -മുഖ്യമന്ത്രി
കേന്ദ്രസർക്കാർ പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എതിർക്കുന്ന പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു. കൊല്ലത്ത് പൗരത്വ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെജ്രിവാളിന്റെ അറസ്റ്റിൽ രാജ്യമാകെ കനത്ത പ്രതിഷേധമുയർന്നു. ജർമ്മനിയടക്കമുള്ള രാജ്യങ്ങളും ആശങ്കരേഖപ്പെടുത്തി. എന്നാൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം നടപടികൾ ഇത് ആദ്യത്തേതോ അവസാനത്തേതോ അല്ല. അത്തരം നടപടികൾ കേന്ദ്രസർക്കാർ തുടർന്നുകൊണ്ടേയിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമ്പന്നരെ അതിസമ്പന്നരാക്കുകയും ദരിദ്രരെ അതിദരിദ്രരാക്കുകയും ചെയ്യുകയാണ് കേന്ദ്രമെന്നും പിണറായി വിജയൻ ആരോപിച്ചു- TimesXP Malayalam
- news
- Central Government Is Harassing Opposition Parties Through Central Agencies Says Pinarayi Vijayan