Thalassery mahe bypass: തലശ്ശേരി – മാഹി ബൈപാസിനെതിരെ കേസ്
1045 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഴിഞ്ഞ ദിവസമാണ് തലശ്ശേരി – മാഹി ബൈപാസിന്റെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടനം കഴിഞ്ഞ അന്നുതന്നെ നിരത്തിലെ ടോൾ പിരിവിലെ അശാസ്ത്രീയ്ക്കെതിരെ പരാതികൾ ഉയർന്നിരുന്നു. ഇപ്പോഴിതാ തലശ്ശേരി – മാഹി ബൈപാസിലെ അശാസ്ത്രീയ ടോൾ പിരിവിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരിക്കുകയാണ്. കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.ഉദ്ഘാടന ദിവസം തന്നെ തലശ്ശേരി - മാഹി ബൈപാസിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ആറുവരിപ്പാത ടോൾ ബൂത്തിലെത്തുമ്പോൾ നാലുവരിയായി ചുരുങ്ങും. ട്രയൽ റൺ സമയത്ത് ഇവിടെ ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ട ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ ബി.എൽ.മീണ വീതി കൂട്ടാൻ നിർദേശിച്ചിരുന്നു.