പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിച്ച് കൂടെ?എല്ലാ പെട്രോൾ പമ്പുകളിലും നമ്മൾ സ്ഥിരമായി കാണുന്ന ഒരു ബോർഡ് ആണ് മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത് എന്നത്. എന്നാൽ ഇതേ പെട്രോൾ പമ്പുകളിൽ തന്നെ ഓൺലൈൻ പേയ്മെന്റ് QR കോഡുകളും കാണാം. അപ്പോൾ പിന്നെ മൊബൈൽ ഉപയോഗിക്കരുത് എന്ന് പറയുന്നത് ശരിയല്ലല്ലോ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. അപ്പൊ പിന്നെ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു നിയമം പെട്രോൾ പമ്പുകളിൽ കൊണ്ടുവന്നത്? പല ഗവേഷകരും പറയുന്നത് ഇതൊരു തെറ്റിദ്ധാരണ മാത്രമാണ് എന്നാണ്. എന്നാൽ അങ്ങനെയല്ല എന്ന് തോന്നിപ്പിക്കുന്ന ചില സംഭവങ്ങളും ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗം കൊണ്ട് ഒരു പമ്പ് പോലും തീപിടിച്ചു എന്നത് ആധികാരികമായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണയായി ഇലെക്ട്രോമാഗ്നെറ്റിക് വേവ്സ് മുഖേനയാണ് മൊബൈൽ ഫോണിന്റെ പ്രവർത്തനവും നടക്കുന്നത്. അതുകൊണ്ടു തന്നെ മൊബൈലിൽ ഇൻകമിങ് കോളോ ഔട്ട് ഗോയിങ് കോളോ വരുന്ന സമയത്ത് മൊബൈൽ ഫോണിൽ നിന്നും പുറത്തുവരുന്ന തരംഗങ്ങൾ ഒരു സ്പാർക് സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ട്. ഈ സ്പാർക്കിനെയാണ് നാം പേടിക്കുന്നത്. ഇന്ധനം നിറയ്ക്കുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യണമെന്ന നിർദ്ദേശവും വരാൻ കാരണം ഇത്തരത്തിലുള്ള സ്പാർക്കിനെ കുറിച്ചുള്ള പേടി തന്നെയാണ്.