Actor Shivaraj kumar: ശിവരാജ് കുമാറിന്റെ ചിത്രങ്ങൾ വിലക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കന്നഡ നടൻ ശിവരാജ്കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാർ കോൺഗ്രസ് പാർട്ടിക് വേണ്ടി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ഇതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ ശിവരാജ്കുമാറിൻ്റെ സിനിമകൾ വിലക്കണമെന്ന ആവശ്യമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.