Lok Sabha Election 22024: ഗുജറാത്തിൽ നാടകീയ നീക്കം; ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ ജയം ബിജെപിക്ക്
ഗുജറാത്തിലെ സൂറത്ത് സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് എതിരില്ലാതെ ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷിന്റെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക ഇന്നലെ തള്ളിയിരുന്നു. ഇവയ്ക്ക് പുറമേ മല്‍സരരംഗത്തുണ്ടായിരുന്ന ഏഴ് സ്വതന്ത്രരും പിന്മാറി. ഇതോടെ അവശേഷിച്ചത് ബിജെപിയുടെ സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ മാത്രം. ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാർഥികൾ നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തതോടെ ഏപ്രിൽ 22-ന് നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.