നിർമ്മാണത്തിനിടെ പാലം തകർന്നു | Aguwani Sultanganj Bridge
1128 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം പാലത്തിന് അറ്റകുറ്റപണികൾ ഉണ്ടാകാറുള്ളത് സ്വാഭാവികമാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്നതിനിടയിൽ തന്നെ തകരുന്നത് അപൂർവ്വവും. അതാരൊമൊരു അപൂർവ്വ സംഭവമാണ് ബിഹാറിൽ ഉണ്ടായിരിക്കുന്നത്. ഗംഗ നദിക്ക് കുറുകെ നിർമ്മിച്ചുകൊണ്ടിരുന്ന പാലം തകർന്നു വീണു. കഴിഞ്ഞ ദിവസമാണ് പാലം തകരുന്ന ദൃശ്യങ്ങൾ ഉൾപ്പടെ വാർത്ത പുറത്ത് വന്നത്. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. ഗംഗ നദിയുടെ ഭഗൽപൂർ ഭാഗത്ത് നിർമാണത്തിലിരുന്ന പാലമാണ് തകർന്നത്. ഭഗൽപ്പൂരിനെ ഖഗാരിയയുമായി ബന്ധിപ്പിക്കുന്ന അഗുവാൻ സുൽത്താൻഗാംജ് പാലമാണ് അപ്രതീക്ഷിതമായി തകർന്നു വീണത്. പാലത്തിന്റെ നാല് തൂണുകൾ നദിയിലേക്ക് മറിഞ്ഞു വീണതോടെ പാലം പൊട്ടിവീണു. സംഭവത്തിൽ കെട്ടിട നിർമ്മാണ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയോട് അന്വേഷണ കമ്മീഷനെ നിയമിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും നിതീഷിന്റെ ഭരണത്തിന് കീഴിൽ അഴിമതിക്കാർ വളരുകയാണ് എന്നും ബി ജെ പി കുറ്റപ്പെടുത്തി.