ബെംഗളൂരുവിൽ ജലം പാഴാകുന്നത് തടയാൻ പുതിയ നടപടികളുമായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ്
1134 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബെംഗളൂരു നഗരത്തിലെ ജലം പാഴാക്കുന്നത് തടയാനുള്ള പ്രതിവിധിയുമായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ് രംഗത്ത്. ജലച്ചോർച്ച തടയാനായി വ്യവസായ ശാലകൾ, അപ്പാർട്ട്മെൻ്റുകൾ, ഹോട്ടലുകൾ, റസ്റ്ററൻ്റുകൾ തുടങ്ങിയ കോമേഴ്സ്യൽ സ്ഥാപനങ്ങളിൽ മാർച്ച് 31 മുതൽ പൈപ്പുകൾക്ക് എയറേറ്റർ കർശനമാക്കി. ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വെള്ളം പാഴാകുന്നത് തടയാനായി എല്ലാവരും വീടുകളിലെ പൈപ്പുകൾക്കും എയറേറ്റർ ഘടിപ്പിക്കണമെന്ന് ബിഡബ്യുഎസ്എസ്ബി ചെയർമാൻ രാം പ്രസാദ് മനോഹർ അഭ്യർഥിച്ചു. പൈപ്പുകൾക്ക് എയറേറ്റർ ഘടിപ്പിക്കുന്നതിലൂടെ 60 മുതൽ 85 ശതമാനം വരെ വെള്ളം ലാഭിക്കാനാകുമെന്ന് കണ്ടെത്തിയതായി ബിഡബ്യുഎസ്എസ്ബി അറിയിച്ചു.