പണികിട്ടുന്ന ബാങ്ക് അക്കൗണ്ടുകൾ | bank accountയുപിഐ ഇടപാട് നടത്തിയതിന് ശേഷം പലരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു എന്ന തരത്തിൽ വാർത്തകളിൽ വന്നിരുന്നു. ഗൂഗിൾ പേ, ഫോൺ പെ തുടങ്ങിയ യുപിഐ ആപ്പുകൾ വഴി നടത്തിയ ഇടപാടുകൾക്ക് ശേഷമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് പരാതി. ഇത് വലിയ ആശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്. കൂടുതലും ചെറുകിട വ്യാപാരികളുടെ അകൗണ്ടുകളാണ് ഇത്തരത്തിൽ മരവിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്തുകൊണ്ട് യുപിഐ ഇടപാട് നടന്നതോടെ ബാങ്ക് അക്കൗണ്ട് ഫ്രീസായി ?. ഇത് കാരണമായി ഫെഡറൽ ബാങ്ക് ഒരു പ്രസ്താവന ഇപ്പോൾ ഇറക്കിയിട്ടുണ്ട് അതിൽ പറയുന്നത്. പോലീസ് അതോററ്റിയുടെ നിർദ്ദേശപ്രകാരമോ..നാഷണൽ സെെബർ ക്രെെം റിപ്പോർട്ടിങ് പോർട്ടൽ വഴിയോ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതെന്നാണ് പറയുന്നത്. ഗുജറാത്തില്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് ഫ്രീസായതെന്നാണ് ബാങ്ക് നൽകി മറുപടിയെന്നാണ് ബാങ്ക് അക്കൗണ്ട് ഫ്രീസായവർ പറയുന്നത്. വിഷയത്തില്‍ കേരളാ പൊലീസിന്റെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ ഗുജറാത്ത് പൊലീസിന്റെ നടപടിയാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് അറിയിച്ചതെന്നും കച്ചവടക്കാര്‍ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. അറിയിപ്പുണ്ടാകുന്നത് വരെ ബാങ്ക് അക്കൗണ്ടിൽ ഒരു ഇടപാടും നടത്താൻ സാധിക്കില്ലെന്നതാണ് അക്കൗണ്ടുകൾ മരവിപ്പിക്കുക എന്നത് കൊണ്ട് അർഥമാക്കുന്നത്. എല്ലാ പേയ്മെന്റുകളും ഇടപാടുകളും നേരത്തെ നൽകിയ ചെക്കുകൾ പോലും അസാധുവകും.മറ്റ് ഏജൻസികളുടെ നിർദ്ദേശപ്രകാരമോ ബാങ്കിന് നേരിട്ടോ അക്കൗണ്ടുകൾ മരവിപ്പിക്കാം. അക്കൗണ്ട് ഫ്രീസ് ചെയ്യുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നോട്ടീസ് അയയ്ക്കണം. സേവിംഗ്സ് അക്കൗണ്ടിൽ ബിസിനസ് ഇടപാട് നടത്തുന്നത് ആർബിഐ നിയമപ്രകാരം നിരോധിച്ചിട്ടുള്ള കാര്യമാണ്. ഇതിനാൽ ഇത്തരം ഇടപാട് ബാങ്ക് അസാധാരണ ഇടപാടായി കണക്കാക്കി നടപിടി സ്വീകരിക്കും. നിയമാനുസൃതമായ കാരണങ്ങളാൽ അക്കൗണ്ട് മരവിപ്പിച്ചാൽ തിരികെയുടുക്കുന്നത് ദീർഘകാലം ആവശ്യമായ നടപടിയാണ്. എന്നാൽ ഇങ്ങനെ അകൗണ്ട് ഫ്രീസായവർ ബാങ്കിനെ ബന്ധപ്പെട്ടപ്പോൾ ഗുജറാത്തിലെ സംഘത്തിന്റെ നമ്പറും മെയിൽ ഐഡിയുമാണ് നൽകിയതെന്നും ചിലർ ഇവരെ ബന്ധപ്പെട്ടപ്പോൾ പണം കെടുത്ത് സെറ്റിൽ ചെയ്തെന്ന് ചിലർ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരത്തിൽ മനപൂർവ്വം പരാതി നൽകി അകൗട്ടുണ്ടകൾ ഫ്രീസ് ചെയ്ത് ഏതെങ്കിലും തരത്തലുളള ലക്ഷ്യങ്ങൾ അതായത് പണം വാങ്ങി സെറ്റിൽമെന്റ് പോലുളളവ നടത്താൻ ആരെങ്കിലും ശ്രമിക്കുന്നതാണോ എന്ന സംശയവും പൊതുവിൽ ഉയർന്നുവരുന്നുണ്ട്. ഇനി അകൗണ്ട് പെട്ടന്ന് ഫ്രീസായൽ എന്ത് ചെയ്യണം? അക്കൗണ്ട് ഫ്രീസ് ചെയ്താൽ ബാങ്കുമായി ആദ്യം വിഷയം സംസാരിക്കണം. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ബാങ്കിന് ഒരു കാരണം പറയാനുണ്ടാകും. ബാങ്കുമായി ബന്ധപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെങ്കിൽ റിസർവ് ബാങ്കിനെ സമീപിക്കാം.