ഹനുമാൻ സ്വാമിയും രക്ഷിച്ചില്ല... | bajrang dal | karnataka
പോളിംഗ് ബൂത്തിൽ "ജയ് ബജ്റംഗ് ബലി" എന്ന് വിളിച്ച് നിങ്ങൾ കോൺഗ്രസിനെ ശിക്ഷിക്കാൻ വോട്ട് ചെയ്യണം...കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ബിജെപി നേതാക്കളുടെ പ്രധാന ആഹ്വാനമായിരുന്നിത്. പോപ്പുലർ ഫ്രണ്ടിനെ പോലെ സാമൂഹിക സൗഹാർദം തകർക്കുന്ന ബജ്റംഗ് ദളിനെയും നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞതോടെ അതൊരു അവസരമാണെന്ന് കണ്ട് ഹനുമാൻ ഭക്തരെ ഒന്നടങ്കം തങ്ങളിലേക്ക് ചേർക്കാൻ ബിജെപി ഒരു ശ്രമം നടത്തി നോക്കി.ട്വിറ്ററുകളിൽ ജയ് ബജ്റംഗ് ബലി ഹാഷ്ടാഗുകളും പ്രോഫയിൽ ഫ്രമുകളും ഒഴുകി. അതാ അവർ ബജ്റംഗ് ദളിനെ നിരോധിക്കുന്നമെന്ന് പറഞ്ഞ് ഹനുമാൻ സ്വാമിയെ അപമാനിച്ചുവെന്ന് ബിജെപി നേതാക്കൾ പ്രചാരണവേദികളികൾ പ്രസ്താവനനടത്തി. വടക്കേ ഇന്ത്യയിൽ ഹനുമാനെ 'ബജ്റംഗ് ബലി' എന്നാണ് വിളിക്കുക. ആ പേരിലാണ് ബജ്റംഗ് ദൾ എന്ന സംഘടന രൂപീകരിച്ചിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷദിൻറെ യുവജന സംഘടനയാണ് ബജ്റംഗ് ദൾ.newsTimesXP MalayalamUpdated: 13 May 2023, 6:02 pm