Tomato Price Hike: പിടികൊടുക്കാതെ കുതിച്ച് തക്കാളി വിലരാജ്യത്ത് തക്കാളി വില നിയന്ത്രിക്കുന്നതിനായി സർക്കാരും അധികൃതരും ചില നടപടികൾ എല്ലാം കൈക്കൊണ്ടെങ്കിലും അതൊന്നും ഫലം കണ്ടില്ല. തക്കാളി വില വീണ്ടും കൂടി. ജൂലൈ അവസാനത്തോടെ തക്കാളി വില കുറയുമെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. തുടർന്നു സബ്സിഡി നിരക്കിൽ വില കുതിച്ച ഡൽഹി മേഖലകളിൽ സർക്കാർ തക്കാളി എത്തിച്ചിരുന്നു. കിലോയ്ക്ക് 70 രൂപ നിരക്കിലായിരുന്നു സർക്കാർ നേതൃത്വത്തിലുള്ള പ്രത്യേക വിതരണം. എന്നാൽ ഈ നടപടികൾ എല്ലാം പഴായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മദർ ഡയറി അതിന്റെ സഫൽ റീട്ടെയിൽ സ്റ്റോറുകൾ വഴി ബുധനാഴ്ച കിലോയ്ക്ക് 259 രൂപയ്ക്കാണു തക്കാളി വിറ്റത്. ഇതോടെ ആറിത്തുടങ്ങിയ തക്കാളി വില വീണ്ടും കുതിച്ചു. സംസ്ഥാനത്തും തക്കാളി വില വീണ്ടും ഉയരുകയാണ്. ഇന്നലെ മൊത്തവിപണിയിൽ തക്കാളി കിലോയ്ക്ക് 120- 130 രൂപ വരെ വിലയുണ്ടായിരുന്നു. റീട്ടെയിൽ വില പലയിടങ്ങളിയും 140 രൂപയ്ക്കു മുകളിലായിരുന്നു. ഓണക്കാലം അടുത്തിരിക്കേയാണ് തക്കാളി വീണ്ടും സാധാരണക്കാർക്ക് ഇരുട്ടടി നൽകിയത്.