കെജ്രിവാളിന്റെ അറസ്റ്റ് പ്രധാനമന്ത്രിയുടെ വസതി വളയാൻ ആം ആദ്മി പാര്‍ട്ടിയുടെ ആഹ്വാനം
മദ്യ നയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാര്‍ട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാനാണു പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ മാര്‍ച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. എന്നാൽ അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, തിങ്കളാഴ്ച ഹോളി ആഘോഷങ്ങളും എഎപി ബഹിഷ്കരിച്ചിരുന്നു. കൂടാതെ 'മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്രിവാൾ' എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തു.