അരിക്കൊമ്പനും റേഷൻകടയും | Arikomban |
1010 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅരിക്കൊമ്പനും റേഷൻകടയും.... റേഷൻ കട കുത്തി തുറന്നു അരി എടുക്കുക എന്നതാണ് സമൂഹ മാധ്യമങ്ങളിൽ ഫാൻ പേജ് വരെയുള്ള അരിക്കൊമ്പന്റെ പ്രധാന ഹോബി.. ചിന്നക്കനാലിലെ റേഷൻകടകൾ തകർത്ത അരികൊമ്പൻ ഇപ്പോൾ തമിഴ്നാട്ടിലെ റേഷൻ കടകൾ ലക്ഷ്യംവെച്ചുള്ള യാത്രയിൽ ആണ്.. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയ്ക്കു നേരെയാണ് അരിക്കൊമ്പന്റെ നിലവിലെ ഏറ്റവും ഒടുവിലത്തെ റേഷൻകട ആക്രമണം ഉണ്ടായത്. കടയുടെ ജനൽ ഭാഗികമായി തകർത്ത അരികൊമ്പന് പക്ഷെ തന്റെ പ്രിയപ്പെട്ട ഭക്ഷണമായ അരി എടുക്കാൻ സാധിച്ചില്ല. ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ദിവസങ്ങളായി മേഘമല കടുവാ സങ്കേതത്തിൽ തുടരുകയാണ്. ഇതിനിടെയാണ് മേഘമലയിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള ജനവാസമേഖലയായ മണലാർ എസ്റ്റേറ്റിൽ ഞായറാഴ്ച രാത്രിയോടെ അരിക്കൊമ്പൻ എത്തിയത്. തകരഷീറ്റ് കൊണ്ടു നിർമ്മിച്ച ജനൽ കൊമ്പുകൊണ്ടു കുത്തിത്തകർക്കുകയായിരുന്നു. എന്നാൽ അരിക്കൊമ്പന് അരി എടുക്കാനായില്ല. രാത്രിയോടെ തന്നെ കൊമ്പൻ വനമേഖലയിലേക്ക് കടന്നു.