മനുഷ്യർക്കും ദൈവങ്ങൾക്കും തലവേദനയായി കള്ളന്മാർ | Alappuzha | Thief
1049 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകെഎസ്ആർടിസി ബസിൽനിന്നു യാത്രക്കാരിയുടെ മാല പൊട്ടിക്കുന്നു, അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നു വയസുകാരിയുടെ മാല മോഷ്ടിക്കുന്നു, കാണിക്കവഞ്ചിയുടെ പൂട്ട് പൊളിക്കുന്നു, ക്ഷേത്രത്തിൽനിന്നു ദേവിയുടെ ആഭരണങ്ങൾ മോഷ്ടിക്കുന്നു, ആലപ്പുഴയിൽ കള്ളന്മാർ ആറാടുകയാണ്... മോഷ്ടാക്കൾ മനുഷ്യർക്കു മാത്രമല്ല, ദൈവങ്ങൾക്കു വരെ തലവേദനയാകുകയാണ്. ആലപ്പുഴ ജില്ലയിൽ വിലസുന്ന കള്ളന്മാരെ കുറിച്ചാണ് 'കള്ളക്കഥ' ഇന്ന് പറയുന്നത്. ആലപ്പുഴയിൽ മോഷണം പതിവാകുമ്പോൾ പ്രതികളെ കുറിച്ചു പോലീസിന് ഒരു തുമ്പു പോലും ലഭിക്കുന്നില്ല. പോലീസ് ഇരുട്ടിൽ തപ്പിത്തടയുമ്പോൾ കള്ളന്മാർ മുന്നോട്ടു തന്നെ. മോഷണം പതിവാകുമ്പോൾ എന്തു ചെയ്യും? പോലീസിൻ്റെ നിർദേശങ്ങൾ കൂടി കേട്ടോളൂ.