Ajith Car Accident: സിനിമ ഷൂട്ടിങ്ങിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; വീഡിയോ വൈറൽ
1046 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതമിഴ് സിനിമ താരം അജിത്ത് അഭിനയിക്കുന്ന വിഡാ മുയർച്ചി എന്ന സിനിമ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ അജിത്തിനും കൂടെ കാറിലുണ്ടായിരുന്ന നടൻ ആരവിനും പരിക്കേറ്റു . സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിനിടെയാണ് അസർബൈജാനിൽ വച്ച് പരിക്കേറ്റത്. ചിത്രീകരണത്തിന്റെ ആക്ഷൻ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ അജിത്തിൻ്റെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതേസമയം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അപകടത്തിന്റെ വീഡിയോ വൈറലാണ്.