എഐ ക്യാമറകൾ പ്രവർത്തനം ആരംഭിക്കുന്നു... | AI Cameras | Artificial Intelligence |
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്താനുള്ള പുതിയ പദ്ധതി തുടങ്ങുകയാണ്. എഐ ക്യാമറകളുടെ സഹായത്തോടെയാണ് ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ പോകുന്നത്. ഏപ്രിൽ 20നാണ് കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ പ്രവർത്തനം ആരംഭിക്കുക. 726 ക്യാമറകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. എല്ലാ നിയമലംഘനങ്ങളും ഇനി കൃത്യമായി കണ്ടെത്താനാകും. 14 ജില്ലകളിലും ഇതിനായുള്ള കൺട്രോൾ റൂമുകളും പ്രവർത്തനസജ്ജമാക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഏപ്രിൽ ഇരുപതാം തീയതി ക്യാമറകളുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുക. റോഡിൽ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന സർക്കാർ സേഫ് കേരള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുമ്പോൾ പലപ്പോഴും പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകാറുള്ളത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഹെൽമറ്റും സീറ്റ് ബെൽറ്റും കൃത്യമായി ധരിക്കാത്തതും ലൈൻ മറികടന്നുകൊണ്ട് ഡ്രൈവ് ചെയ്യുന്നതും ഒക്കെ ഇനിമുതൽ കൃത്യമായി എഐ ക്യാമറയ്ക്ക് കണ്ടുപിടിക്കാനാകും. പോലീസിന്റെ ആവശ്യത്തിനനുസരിച്ച് ആയിരിക്കും ഈ ക്യാമറകളിലെ ഫീഡുകൾ നൽകുക. നിയമ ലംഘനം നടത്തിയാൽ അതാത് വ്യക്തികളുടെ മൊബൈലിൽ സന്ദേശം അയക്കുമെന്നാണ് വിവരം. എന്നാൽ കൃത്യമായ ബോധവൽക്കരണം നടത്താതെ ഇത്തരത്തിൽ ക്യാമറ സ്ഥാപിച്ചത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. മുൻപ് കർണാടകയിൽ ഇതേ സംവിധാനം നടപ്പിലാക്കിയ സമയത്ത് ബോധവൽക്കരണം നൽകിയിരുന്നു.newsTimesXP MalayalamUpdated: 14 Apr 2023, 2:59 pm