Marilyn Monroe: ചുരുളഴിയാതെ മെര്ലിന് മണ്‍റോ മരണം, ഇന്നും തുടരുന്ന ദുരൂഹത
1131 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവശ്യസൗന്ദര്യത്തിന്റെ പര്യായമാണ് മെര്ലിന് മണ്‍റോ. ടെലിവിഷൻ പോലും അത്ര പ്രചാരത്തിലില്ലാതിരുന്ന കാലഘട്ടത്തിൽ സ്വപ്നസദൃശമായ ലോകപ്രശസ്തിയുടെ കൊടുമുടിയിൽ മെർലിന് തന്റെ സ്ഥാനമുറപ്പിക്കാൻ സാധിച്ചിരുന്നു. എന്നാൽ മണ്മറഞ്ഞ് വർഷങ്ങൾ കഴിയുമ്പോൾ ഇപ്പോഴും ദുരൂഹതയഴിയാതെ ഇവരുടെ മരണം ഇങ്ങനെ നിലനിൽക്കുകയാണ്. മർലിൻ മൺറോ അവരുടെ ഏറ്റവും നല്ല പ്രായമായ മുപ്പതുകളിലാണ് മരണപ്പെടുന്നത്. ലോകത്തിന്റെ ഹൃദയം കീഴടക്കിയ മർലിൻ മൺറോയെക്കുറിച്ച് അറിയാം ഇന്നത്തെ did you നോ'യിലൂടെ. മെർലിൻ മൺറോയ്ക്ക് നിരവധി പ്രണയബന്ധങ്ങളുണ്ടായിരുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതിൽ ചാർളി ചാപ്ലിൻ ജൂനിയർ മുതൽ ഗോഡ് ഫാദർ എന്ന സിനിമയിലെ നായകൻ മാർലോൺ ബ്രാണ്ടോ വരെ ഉൾപ്പെട്ടിരുന്നു. 1962 ഓഗസ്റ്റ് 4ന് 36–ാം വയസ്സിലായിരുന്നു മർലിന്റെ മരണം സംഭവിക്കുന്നത്. വിവാദങ്ങൾ നിറഞ്ഞ ജീവിതം കൊണ്ടു മാത്രമല്ല, മരണം കൊണ്ടും ശ്രദ്ധേയമാണ് മർലിൻ മൺറോയുടെ അസാധാരണ കഥ. അമേരിക്കൻ പ്രസിഡന്റ് വരെ ‘പ്രണയിച്ച’ സ്വപ്ന സുന്ദരിയുടെ മരണത്തിന്റെ ദുരൂഹത ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നതാണ് വാസ്തവം. ഇതിനുപിന്നിൽ നിരവധി കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും സത്യം ഇതുവരെയും പുറത്തുവന്നിട്ടില്ല. ആർക്കൊക്കെയോ വേണ്ടി ഇവരുടെ മരണത്തിന്റെ കാരണം മൂടിവെയ്ക്കുകയാണെന്ന് വിമർശനങ്ങൾ ഉണ്ടെങ്കിലും ഇന്നും മര്ലിന് മണ്‍റോയുടെ മരണം ദുരൂഹമായി തുടരുകയാണ്.