CAA Act: പൗരത്വ നിയമ ഭേദഗതി അംഗീകരിക്കില്ലെന്ന് നടൻ വിജയ്
1066 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൗരത്വ നിയമ ഭേദഗതി അംഗീകരിക്കില്ലെന്ന് നടൻ വിജയ്. സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമം നടപ്പിലാക്കുന്നില്ലെന്ന് ഉറപ്പു നൽകണമെന്നും നടൻ വിജയ് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിജയ് പൗരത്വ നിയമ ഭേദഗതി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയത്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തെ ഭിന്നിപ്പിക്കാനും വർഗീയ ധ്രുവീകരണം നടത്താനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.